< Back
Kerala
ഇസ്‍‍ലാമിന് വേണ്ടി തെരുവിലിറങ്ങാൻ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം 
Kerala

ഇസ്‍‍ലാമിന് വേണ്ടി തെരുവിലിറങ്ങാൻ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം 

Web Desk
|
18 July 2018 12:57 PM IST

ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാൻ തങ്ങൾ ആളല്ലെന്നും കാന്തപുരം പറഞ്ഞു

ഇസ്‍‍ലാമിന് വേണ്ടി തെരുവിലിറങ്ങാൻ എസ്.ഡി.പി.ഐ യെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. ഭീകര പ്രവർത്തനത്തിന് ഖുർആനും ഹദീസും പ്രചോദനം നൽകിയിട്ടില്ല. ഖുർആൻ പ്രചരിപ്പിച്ചത് മത സൗഹാർദ്ദമാണ്. ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാൻ തങ്ങൾ ആളല്ലെന്നും കാന്തപുരം പറഞ്ഞു.

എസ്.ഡി.പി. ഐ എസിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എസ്.ഡി.പി.ഐയുടെ കാര്യത്തില്‍ ജാഗ്രത വേണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.

Similar Posts