< Back
Kerala
പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരായ സ്റ്റോപ് മെമ്മോ പിന്‍വലിക്കില്ലഅന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ അനുമതി; പഞ്ചായത്ത് തീരുമാനം അടുത്ത മാസം മൂന്നിന് ശേഷം
Kerala

പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരായ സ്റ്റോപ് മെമ്മോ പിന്‍വലിക്കില്ല

Web Desk
|
18 July 2018 7:59 PM IST

പാര്‍ക്കിന് നല്‍കിയ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കേണ്ടതില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

കക്കാടംപോയിലില്‍ പിവി അന്‍വര്‍ എംഎല്‍ എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച നടപടി തുടരും. പാര്‍ക്കിന് നല്‍കിയ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കേണ്ടതില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഡി.ഡബ്ലു ആര്‍ഡിഎമ്മും ജിയോളജിസ്റ്റും കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിഗണിച്ചു. ഇതോടെ പാര്‍ക്കിന്‍റെ പ്രവര്‍ത്തനം പുനരാംരംഭിക്കണമെങ്കില്‍ പി വി അന്‍വറിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കേണ്ടി വരും.

Related Tags :
Similar Posts