< Back
Kerala
മൂവര്‍ണ രാഖിയുമായി കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്
Kerala

മൂവര്‍ണ രാഖിയുമായി കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്

Web Desk
|
18 July 2018 7:55 AM IST

പരിപാടിക്കായുളള ആയിരത്തോളം മൂവര്‍ണ രാഖികള്‍ തയ്യാറായിക്കഴിഞ്ഞു. ഓഗസ്ത് 15ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ ജില്ലയുടെ വിവിധ മേഖലകളിലായി ഒരാഴ്ച നീണ്ട് നില്‍ക്കും.

മൂവര്‍ണ രാഖിയുമായി കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ രക്ഷാബന്ധന്‍ ക്യാമ്പയിന്‍. ആര്‍.എസ്.എസ് വര്‍ഗീയതക്കെതിരെ ദേശരക്ഷാ ബന്ധന്‍ എന്ന പേരിലാണ് ക്യാമ്പയിന്‍. ഓഗസ്റ്റ് 15 മുതല്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്നതാണ് പരിപാടി.

ആര്‍.എസ്.എസിന്റെ കാവി രാഖിക്ക് ബദലായി ദേശീയ പതാകയുടെ നിറങ്ങളില്‍ മൂവര്‍ണരാഖിയുമായാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തവണ രക്ഷാബന്ധന്‍ പ്രചാരണത്തിനിറങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസ് കടമ്പൂര്‍ മണ്ഡലം കമ്മറ്റിയുടേതാണ് ത്രിവര്‍ണ രക്ഷാ ബന്ധന്‍ എന്ന ആശയം. മഹാത്മാഗാന്ധി അടക്കമുളള നേതാക്കളുടെ ചിത്രങ്ങള്‍ സാക്ഷി നിര്‍ത്തിയാണ് രാഖി കെട്ടല്‍. ഇതിന്റെ ഭാഗമായി വ്യത്യസ്ഥ മതനേതാക്കളെ പങ്കെടുപ്പിച്ച് ദേശരക്ഷാ ബന്ധന്‍ ചടങ്ങും സംഘടിപ്പിക്കും.

പരിപാടിക്കായുളള ആയിരത്തോളം മൂവര്‍ണ രാഖികള്‍ തയ്യാറായിക്കഴിഞ്ഞു. ഓഗസ്ത് 15ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ ജില്ലയുടെ വിവിധ മേഖലകളിലായി ഒരാഴ്ച നീണ്ട് നില്‍ക്കും.

Related Tags :
Similar Posts