< Back
Kerala
നാണക്കേടില്‍ ഖേദം പ്രകടിപ്പിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരിKerala
കർദ്ദിനാള്‍ ആലഞ്ചേരിയുടെ വാദം പൊളിയുന്നു; ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
|19 July 2018 10:57 AM IST
ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതി കിട്ടിയിട്ടില്ലെന്ന കർദ്ദിനാള്‍ ആലഞ്ചേരിയുടെ വാദം പൊളിയുന്നു. പരാതി തന്റെ കയ്യില്‍ ഭദ്രമാണെന്ന് കര്‍ദിനാള്‍ ഫോണ്‍ സംഭാഷണത്തില്‍.
ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതി കിട്ടിയിട്ടില്ലെന്ന കർദ്ദിനാള്‍ ആലഞ്ചേരിയുടെ വാദം പൊളിയുന്നു. കര്‍ദിനാള്‍ ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നു.
താന്‍ പീഡനത്തിന് ഇരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ കര്‍ദിനാളിനോട് ഫോണ്‍ സഭാഷണത്തില്‍ പറയുന്നുണ്ട്. പരാതി തന്റെ കയ്യില്‍ ഭദ്രമാണെന്നും കര്‍ദിനാള്‍ പറയുന്നു.