< Back
Kerala

Kerala
പൊന്നാനിയില്‍ 150ഓളം വീടുകള്‍ കടൽവെള്ളത്തില്‍
|19 July 2018 11:31 AM IST
പ്രദേശത്തെ കാനകളും തോടുകളും അടഞ്ഞു പോയതാണ് വെള്ളക്കെട്ടിന് കാരണം. എല്ലാ വർഷക്കാലത്തും ഇതു തന്നെയാണ് സ്ഥിതി. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊന്നാനി എ.ആർ നഗറിലെ നൂറ്റമ്പതോളം വീടുകളിൽ കടൽവെള്ള കയറിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വീടിന് പുറത്തിറങ്ങാൻ കഴിയാത്ത വിധം വെള്ളം ഉയർന്നിരിക്കുകയാണിവിടെ. ശക്തമായ കടലാക്രമണത്തെ തുടർന്നാണ് എ.ആർ നഗറിൽ വെള്ളം കയറിയത്. മഴയും കടൽക്ഷോഭവും തുടരുന്നതിനാൽ രണ്ടാഴ്ചയായി ഇവിടെ വെള്ളപ്പൊക്കമാണ്.
നഗരസഭയിൽ പരാതിപ്പെട്ടതിനെ തുടർന്ന് വലിയ മോട്ടോർ വെച്ച് വെള്ളം കടലിലേക്ക് പമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്തെ കാനകളും തോടുകളും അടഞ്ഞു പോയതാണ് വെള്ളക്കെട്ടിന് കാരണം. എല്ലാ വർഷക്കാലത്തും ഇതു തന്നെയാണ് സ്ഥിതി. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊന്നാനി തഹസിൽദാറും നഗരസഭാ ചെയർമാനും വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു.