< Back
Kerala

Kerala
നെഹ്‌റു ട്രോഫി വള്ളംകളി; ലോഗോ പ്രകാശനം ചെയ്തു
|19 July 2018 10:54 AM IST
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ എസ്.സുഹാസിന് നല്‍കിയാണ് ചലച്ചിത്ര താരം ശരണ്യ ആനന്ദ് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തത്.
അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരവും മോഡലുമായ ശരണ്യ ആനന്ദാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്. വള്ളംകളിയുടെ രജിസ്‌ട്രേഷനും ടിക്കറ്റ് വില്‍പനയും പുരോഗമിക്കുകയാണ്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ എസ്.സുഹാസിന് നല്‍കിയാണ് ചലച്ചിത്ര താരം ശരണ്യ ആനന്ദ് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തത്. പാളത്തൊപ്പി ധരിച്ച് ഇലത്തോണിയിലിരുന്ന് തുഴയെറിയുന്ന കാക്കയാണ് ഇത്തവണ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നം.
ആഗസ്ത് 11ന് നടക്കുന്ന വള്ളംകളിക്കുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നിലവില്‍ ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് വില്‍പനയും ആരംഭിച്ചു. 100 രൂപ മുതല്‍ 3000 രൂപ വരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.