< Back
Kerala
കര്‍ക്കിടകത്തില്‍ കഴിക്കേണ്ട പത്തിലകളും ഇവിടെയുണ്ട്
Kerala

കര്‍ക്കിടകത്തില്‍ കഴിക്കേണ്ട പത്തിലകളും ഇവിടെയുണ്ട്

Web Desk
|
19 July 2018 10:58 AM IST

കായേം ചേനേം മുമ്മാസം, ചക്കേം മാങ്ങേം മുമ്മാസം, താളും തകരേം മുമ്മാസം, അങ്ങനേം ഇങ്ങനേം മുമ്മാസം. മലയാളിയുടെ ഭക്ഷണശീലത്തെക്കുറിച്ച് പൊതുവേയുള്ള ചൊല്ലാണിത്...

മഴ തിമിര്‍ത്ത് പെയ്യുന്ന കര്‍ക്കടത്തില്‍ പത്ത് ഇലകള്‍ കഴിക്കണമെന്നാണ് ചൊല്ല്. തഴുതാമ മുതല്‍ കീഴാര്‍നെല്ലി വരെയുള്ള പത്ത് ഇലകളും വില്‍ക്കാന്‍ റെഡിയായി കോഴിക്കോട് ഇരിപ്പുണ്ട്. ഗാന്ധിഗ്രഹത്തിലാണ് പ്രദര്‍ശനവും, വില്‍പ്പനയും.

കായേം ചേനേം മുമ്മാസം, ചക്കേം മാങ്ങേം മുമ്മാസം, താളും തകരേം മുമ്മാസം, അങ്ങനേം ഇങ്ങനേം മുമ്മാസം. മലയാളിയുടെ ഭക്ഷണശീലത്തെക്കുറിച്ച് പൊതുവേയുള്ള ചൊല്ലാണിത്. ഇതില്‍ ഇലക്കറികള്‍ക്ക് ഏറ്റവും പ്രാധാന്യം നല്‍കുന്ന കര്‍ക്കിടകമെത്തി. ഒപ്പം തഴുതാമ, മുള്ളന്‍ചീര, പയറില, മഞ്ഞനില, കഞ്ഞിത്തൂവ, ചേനയില, ചേമ്പിന്‍താള്‍, ചീരയില, കീഴാര്‍നെല്ലി, തകര എന്നിവയും.

പ്രതീക്ഷതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ വാങ്ങാനെത്തുന്നുണ്ട്. പത്തിലകളും കൂടി അടങ്ങുന്ന കിറ്റിന് 20 രൂപയെ വിലയുള്ളൂ. ഇലക്കറികളുടെ മാസമാണങ്കിലും മുരിങ്ങയിലെ അടുപ്പിക്കരുതെന്നാണ് ഇവരുടെ പക്ഷം.

Related Tags :
Similar Posts