< Back
Kerala
വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന കേസ്: ഒന്നാംപ്രതിയായ വൈദികന്റെ വീഡിയോ സന്ദേശം പുറത്ത്
Kerala

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന കേസ്: ഒന്നാംപ്രതിയായ വൈദികന്റെ വീഡിയോ സന്ദേശം പുറത്ത്

Web Desk
|
19 July 2018 9:17 PM IST

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന കേസിലെ ഒളിവിലുള്ള ഒന്നാംപ്രതി എബ്രഹാം വര്‍ഗീസിന്റെ വീഡിയോ സന്ദേശം പുറത്തായി.

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന കേസിലെ ഒളിവിലുള്ള ഒന്നാംപ്രതി എബ്രഹാം വര്‍ഗീസിന്റെ വീഡിയോ സന്ദേശം പുറത്തായി. താന്‍ ഒളിവിലല്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വൈദികന്‍ അവകാശപ്പെട്ടു.

വീട്ടമ്മ പരാതിയിൽ പറയുന്ന കാര്യങ്ങൾ നിഷേധിച്ചുകൊണ്ടാണ് ഫാദർ വീഡിയോ സന്ദേശം പുറത്തുവിട്ടത്. പീഡനം നടന്ന ദിവസം താൻ സ്ഥലത്തില്ലായിരുന്നെന്നും വീട്ടമ്മ സഭാ നേതൃത്വത്തിന് നൽകിയ സത്യവാങ്മൂലം ദുരൂഹമാണെന്നും എബ്രഹാം വർഗീസ് പറയുന്നു. പരാതിക്കാരിയെ സ്വഭാവഹത്യ നടത്തുന്ന തരത്തിലും വീഡിയോയിൽ പരാമർശമുണ്ട്.

Similar Posts