< Back
Kerala
വിവരാവകാശ നിയമത്തിന് ഭേദഗതിക്കൊരുങ്ങി കേന്ദ്രം: എതിര്‍പ്പുമായി വിവരാവകാശ പ്രവര്‍ത്തകര്‍
Kerala

വിവരാവകാശ നിയമത്തിന് ഭേദഗതിക്കൊരുങ്ങി കേന്ദ്രം: എതിര്‍പ്പുമായി വിവരാവകാശ പ്രവര്‍ത്തകര്‍

Web Desk
|
20 July 2018 8:45 AM IST

പൊതുജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം മാത്രമെ വിവരാവകാശ നിയമത്തില്‍ മാറ്റം വരുത്താവുവെന്ന വകുപ്പുകള്‍ നിലനില്‍ക്കെ കേന്ദ്ര സർക്കാരിന്റെ നീക്കം ദുരുദ്ദേശപരമാണെന്നാണ് ആരോപണം

2005 ലെ വിവരാവകാശ നിയമത്തിന് ഭേദഗതികള്‍ കൊണ്ട് വരുന്നത്, അറിയാനുള്ള അവകാശത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതിന് തുല്യമാണെന്ന് വിവരാവകാശ പ്രവർത്തകർ. മുഖ്യ വിവരാവകാശ കമ്മീഷണറുടേതടക്കം കാലാവധി തീരുമാനിക്കാന്‍ സർക്കാരിന് കഴിയുന്ന തരത്തില്‍ നിയമത്തെ മാറ്റാനുള്ള ബില്‍ പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ സഭയില്‍ വരും. പൊതുജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം മാത്രമെ വിവരാവകാശ നിയമത്തില്‍ മാറ്റം വരുത്താവുവെന്ന വകുപ്പുകള്‍ നിലനില്‍ക്കെ കേന്ദ്ര സർക്കാരിന്റെ നീക്കം ദുരുദ്ദേശപരമാണെന്നാണ് ആരോപണം.

2005ലെ വിവരാവകാശ നിയമ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി അഞ്ച് വർഷമോ അറുപത്തിയഞ്ച് വരെയോയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ പദവിക്ക് തുല്യമായ സേവന വേദന വ്യവസ്ഥകളും നിയമം നിഷ്കർഷിക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇളവ് വരുത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള ബില്ലാണ് കേന്ദ്ര സർക്കാർ പാർലമെന്റെില്‍ വെച്ചിരിക്കുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമല്ല സംസ്ഥാന വിവരാവകാശ കമ്മീഷണറെ നിയമിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നുള്ള വകുപ്പും പുതിയ ബില്ലിലുണ്ട്. അറിയാനുള്ള അവകാശത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന ഈ ബില്ലിനെതിരെ മുഖ്യാധാര രാഷ്ട്രീയ പാർട്ടികളാരും തന്നെ രംഗത്ത് വന്നില്ലെന്നതാണ് ശ്രദ്ധേയം.

Similar Posts