< Back
Kerala
കോടതികള്‍ പോലും ഭരണകൂടത്തിന് വേണ്ടി നിലകൊള്ളുന്ന കാലമെന്ന് ആനന്ദ് പട്‍വര്‍ധന്‍
Kerala

കോടതികള്‍ പോലും ഭരണകൂടത്തിന് വേണ്ടി നിലകൊള്ളുന്ന കാലമെന്ന് ആനന്ദ് പട്‍വര്‍ധന്‍

Web Desk
|
21 July 2018 7:39 PM IST

സെന്‍സര്‍ഷിപ്പ് രാജിനെ ബി.ജെ.പി അധികാരത്തിലെത്തുന്നതിന് മുന്‍പും ശേഷവുമെന്ന് വിഭജിക്കുകയാണ് ആനന്ദ് പട്‌വര്‍ധന്‍. അനുകൂല വിധി ലഭിക്കുമെന്നുറപ്പുള്ളതിനാല്‍ മുന്‍പൊക്കെ കോടതിയെ സമീപിച്ചിരുന്നു. 

കോടതികള്‍ പോലും ഭരണകൂടത്തിന് വേണ്ടി നിലകൊള്ളുന്ന കാലമാണ് രാജ്യത്തെന്ന് പ്രമുഖ ഡോക്യുമെന്‍ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദന്‍. കോടതികളുടെ അനുകൂല വിധി കാക്കാതെ ബദല്‍ മാര്‍ഗങ്ങളിലൂടെ സെന്‍സര്‍ഷിപ്പിനെ മറികടക്കണമെന്ന് രാകേഷ് ശര്‍മ്മ. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിനിടെ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

സെന്‍സര്‍ഷിപ്പ് രാജിനെ ബി.ജെ.പി അധികാരത്തിലെത്തുന്നതിന് മുന്‍പും ശേഷവുമെന്ന് വിഭജിക്കുകയാണ് ആനന്ദ് പട്‌വര്‍ധന്‍. അനുകൂല വിധി ലഭിക്കുമെന്നുറപ്പുള്ളതിനാല്‍ മുന്‍പൊക്കെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ പ്രതീക്ഷയില്ല. കോടതി വിധികള്‍ വന്നുകഴിയുന്പോള്‍ സിനിമയുടെ പ്രാധാന്യം നഷ്ടപ്പെടും. ഹോം സ്ക്രീനിങ് പോലെ പുതുവഴികള്‍ കണ്ടെത്തണം. ഭയമാണ് തോല്‍വിയുടെ തുടക്കമെന്ന് രാകേഷ് ശര്‍മ്മ പറഞ്ഞു.

ആയിരക്കണക്കിന് വ്യാജ വീഡിയോകളും ഡോക്യുമെന്‍ററികളുമാണ് വലതുപക്ഷ ഫാഷിസ്റ്റ് സംഘങ്ങള്‍ ദിനംപ്രതി പ്രചരിപ്പിക്കുന്നത്. ഇതിനെ മറികടക്കാന്‍ മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്‍ററികളും സിനിമകളും പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി സ്കൂളുകളിലടക്കം പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഇരുവരും നിര്‍ദേശിച്ചു.

Related Tags :
Similar Posts