< Back
Kerala
മഴക്കെടുതി: കോട്ടയത്ത് കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം
Kerala

മഴക്കെടുതി: കോട്ടയത്ത് കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം

Web Desk
|
21 July 2018 7:41 PM IST

മൂന്ന് മണിക്ക് ഇവിടെ എത്തിയ മന്ത്രിമാര്‍ അഞ്ച് മിനിറ്റ് പോലും അവിടെ നില്‍കാതെ ഉദ്യോഗസ്ഥരെ മാത്രം കണ്ടശേഷം കുമരകത്തേക്ക് തിരിച്ചു. പരാതി കേള്‍ക്കാതെ മന്ത്രിമാര്‍ പോയതോടെ...

മഴക്കെടുതി വിലയിരുത്താന്‍ കോട്ടയത്തെത്തിയ കേന്ദ്രമന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം. ചങ്ങളത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചെങ്കിലും പരാതി കേള്‍ക്കാന്‍ നില്‍ക്കാതെ മന്ത്രിമാര്‍ മടങ്ങിയതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രതിഷേധവിവരമറിഞ്ഞ മന്ത്രിസംഘം തിരികെയെത്തി ദുരിതബാധിതരുടെ പ്രശ്‌നം കേട്ടതിന് ശേഷമാണ് ജില്ല വിട്ടത്.

കോട്ടയം ജില്ലയില്‍ ചെങ്ങളത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജുജുവും അല്‍ഫോണ്‍സ് കണ്ണന്താനവും അടങ്ങുന്ന സംഘം ആദ്യം എത്തിയത്. മൂന്ന് മണിക്ക് ഇവിടെ എത്തിയ മന്ത്രിമാര്‍ അഞ്ച് മിനിറ്റ് പോലും അവിടെ നില്‍കാതെ ഉദ്യോഗസ്ഥരെ മാത്രം കണ്ടശേഷം കുമരകത്തേക്ക് തിരിച്ചു. പരാതി കേള്‍ക്കാതെ മന്ത്രിമാര്‍ പോയതോടെ ക്യാമ്പിലുണ്ടിയിരുന്നവര്‍ പ്രതിഷേധവുമായി എത്തി.

ഇതേ തുടര്‍ന്ന് കുമരകത്തേക്ക് പോയ മന്ത്രി സംഘം പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് തിരിക്കെ ക്യാമ്പിലേക്ക് വന്നു. തുടര്‍ന്ന് ക്യാമ്പിനുള്ളില്‍ കയറി ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. ശേഷം എല്ലാ പരാതികളും പരിഹരിക്കാമെന്ന ഉറപ്പ് നല്‍കിയാണ് മന്ത്രിമാര്‍ മടങ്ങിയത്.

Related Tags :
Similar Posts