< Back
Kerala

Kerala
കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തില്‍
|21 July 2018 12:01 PM IST
അതിനിടെ പിറവം ഓണക്കൂറില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട ശങ്കരന്‍റെയും തിരുവല്ല കവിയൂരിൽ വെള്ളകെട്ടിൽ കാണാതായ ബിന്നിയുടെയും മൃതദേഹം കണ്ടെത്തി.
കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
കാലവര്‍ഷക്കെടുതി നേരിടാന്‍ ഇതിനോടകം 80 കോടി രൂപ അനുവദിച്ചെന്നും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കാലവര്‍ഷക്കെടുതി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പിറവം ഓണക്കൂറില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട ശങ്കരന്‍റെയും തിരുവല്ല കവിയൂരിൽ വെള്ളകെട്ടിൽ കാണാതായ ബിന്നിയുടെയും മൃതദേഹം കണ്ടെത്തി. കേന്ദ്രസംഘം ഇപ്പോള്‍ ആലപ്പുഴയിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയാണ്.