< Back
Kerala
മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ചെന്നിത്തല
Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ചെന്നിത്തല

Web Desk
|
21 July 2018 12:01 PM IST

മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ടായിട്ടും ഒരു മന്ത്രി പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ടായിട്ടും ഒരു മന്ത്രി പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.ദുരന്ത ബാധിതര്‍ക്ക് സൌജന്യ റേഷന്‍ കൊടുക്കാന്‍ ഇതുവരെ കഴിഞ്ഞില്ല.കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയെ കുട്ടനാടിന്റെ ഏഴയലത്തു പോലും കാണുന്നില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രത്യേക ക്യാബിനറ്റ് യോഗം പോലും ചേര്‍ന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ദുരിതാശ്വാസ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ലെന്ന മേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പോകേണ്ടി വന്നതുകൊണ്ടും സംസ്ഥാന കമ്മറ്റി ഉണ്ടായിരുന്നതു കൊണ്ടുമാണ് സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നത്.പക്ഷേ കാര്യങ്ങള്‍ നന്നായി ഏകോപിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Tags :
Similar Posts