< Back
Kerala
ഷുഹൈബ് വധം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം
Kerala

ഷുഹൈബ് വധം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

Web Desk
|
21 July 2018 9:05 PM IST

ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധത്തെ തുടര്‍ന്ന് മട്ടന്നൂര്‍ കണ്ണൂര്‍ റോഡില്‍ ഒന്നര മണിക്കൂര്‍ നേരം ഗതാഗതം സ്തംഭിച്ചു...

ഷുഹൈബ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. അഞ്ചിലേറെ തവണ കണ്ണീര്‍വാതക ഷെല്ല് പ്രതിഷേധകര്‍ക്കു നേരെ പൊലീസ് എറിഞ്ഞെങ്കിലും ഒന്നു പോലും പൊട്ടിയില്ല.

പൊട്ടാത്ത കണ്ണീര്‍വാതക ഷെല്ലും കല്ലും വടിയും പ്രതിഷേധക്കാര്‍ പൊലീസിനു നേരെ വലിച്ചെറിഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് മട്ടന്നൂര്‍ കണ്ണൂര്‍ റോഡില്‍ ഒന്നര മണിക്കൂര്‍ നേരം ഗതാഗതം സ്തംഭിച്ചു. സിപിഎം എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി പ്രശാന്ത്, അവിനാഷ്, സിനീഷ്, നിജില്‍, സുബിന്‍, പ്രജിത്ത് എന്നിവരെയാണ് ഇനി ഷുഹൈബ് വധക്കേസില്‍ പിടികൂടാനുള്ളത്.

Related Tags :
Similar Posts