< Back
Kerala
കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു
Kerala

കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു

Web Desk
|
22 July 2018 3:12 PM IST

വയറിളക്കത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇരട്ട കുട്ടികളിലാണ് ഷിഗെല്ല ബാക്റ്റീയ കണ്ടെത്തിയത്.

കോഴിക്കോട് പുതുപാടിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. വയറിളക്കത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇരട്ട കുട്ടികളിലാണ് ഷിഗെല്ല ബാക്റ്റീയ കണ്ടെത്തിയത്.

കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. 2016ല്‍ ഷിഗെല്ല ബാധിച്ച് നാല് കുട്ടികള്‍ മരിച്ചിരുന്നു. മലം കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ എന്ന ബാക്ടീരിയ രോഗം പകര്‍ത്തുന്നത്. രോഗബാധ സംശയിക്കുന്ന പ്രദേശത്തുള്ളവര്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Tags :
Similar Posts