< Back
Kerala
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആഗസ്ത് 7ന് പണിമുടക്കും
Kerala

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആഗസ്ത് 7ന് പണിമുടക്കും

Web Desk
|
27 July 2018 1:55 PM IST

തൊഴിലാളി യൂണിയനുകള്‍ ഗതാഗത മന്ത്രിക്ക് പണിമുടക്കിനായുള്ള നോട്ടീസ് നല്‍കി

കെ.എസ്.ആര്‍.ടി.സി എം.ഡിക്കെതിരെ തൊഴിലാളി യൂണിയനുകള്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനു കത്തുനല്‍കി.ആഗസ്റ്റ് 7ന് നടക്കുന്ന മോട്ടോര്‍ തൊഴിലാളികളുടെ ദേശീയ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പങ്കെടുക്കും.അതെ സമയം കെ.എസ്.ആര്‍.ടി.സി എം.ഡിയെ പിന്തുണച്ച് ഗതാഗത മന്ത്രി വീണ്ടും രംഗത്തെത്തി.

ജൂലൈ 4ന് സംയുക്ത യൂണിയനുകള്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെയും എം.ഡിയുടെ നിലപാടുകളിലുള്ള പ്രതിഷേധവും അറിയിച്ച് ഗതാഗത മന്ത്രിക്ക് കത്തു നല്‍കിയത്.7-ാം തിയതി നടക്കുന്ന മോട്ടോര്‍ വാഹന പണി മുടക്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പങ്കെടുക്കും. സി.ഐ.ടി.യു,എ.ഐ.ടി.യു.സി,ഐ.എന്‍.ടി.യു.സി എന്നീ സംഘടനകളാണ് നോട്ടീസ് നല്‍കിയത്. ലഭിച്ചിരുന്ന സൌകര്യങ്ങളില്‍ ചിലത് കുറയുമെന്ന ഭയമാണ് തൊഴിലാളികളുടെ ആശങ്കയ്ക്കിടയാക്കുന്നതെന്നും ഗതാഗതമന്ത്രി പ്രതികരിച്ചു. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കുകയും യാത്രക്കാര്‍ക്ക് മികച്ച സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രഥമ പരിഗണനയെന്നും ഗതാഗത മന്ത്രി നിലപാട് വ്യക്തമാക്കി.

ये भी पà¥�ें- കെ.എസ് ആർ ടി സി യ്ക്ക് സമഗ്രമായ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി

Related Tags :
Similar Posts