< Back
Kerala

Kerala
ട്രാഫിക് പൊലീസിനെ വിമര്‍ശിച്ച് ഭരണപക്ഷ എം.എല്‍.എ അഡ്വ. യു.പ്രതിഭ
|27 July 2018 7:54 PM IST
ആലപ്പുഴ ജില്ലാ പൊലീസ് കായംകുളത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് എം.എൽ.എ വികാരഭരിതയായത്.
ആലപ്പുഴ ജില്ലയില്‍ തുടരെ അപകടങ്ങൾ ഉണ്ടായിട്ടും നടപടിയൊന്നും എടുക്കാത്ത ട്രാഫിക് പോലീസിനെ ഭരണപക്ഷ എം.എല്‍.എ അഡ്വ. യു.പ്രതിഭ വിമര്‍ശിച്ചു. പോലീസിന്റെ ട്രാഫിക് ബോധവൽക്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു സംഭവം.
അപകടത്തില്‍പ്പെടുന്നത് തങ്ങളുടെ ആരുമല്ലല്ലോ എന്ന നിലപാടാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് എം.എല്‍.എ കു റ്റപ്പെടുത്തി. അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികള്‍ ആവശ്യപ്പെട്ട് പ്രതിഭ ജില്ലാ കളക്ടർക്ക് കത്ത് നൽകി.
പോലീസിന്‍റെ അസഹിഷ്ണുതക്കെതിരെ കൂത്തിയിരുപ്പ് സമരം പോലും നടത്തേണ്ടി വരുമെന്ന് പ്രഖ്യാപിച്ച ഹതഭാഗ്യയായ ഭരണകക്ഷി എം.എൽ.എ യാണ് താന്നെന്ന് പറഞ്ഞ് പ്രതിഭ വിങ്ങിപ്പൊട്ടി. കയ്യൂക്ക് കൊണ്ട് കാര്യങ്ങൾ സാധിച്ചെടുക്കാൻ തനിക്ക് കഴിയില്ലെന്നതു കൊണ്ടാണിതെന്നും എം.എല്‍.എ പറഞ്ഞു.