< Back
Kerala
ഫാമിന് മുകളിലേക്ക് കുന്നിടിഞ്ഞു; 19 പോത്തുകള്‍ക്ക് ദാരുണാന്ത്യം
Kerala

ഫാമിന് മുകളിലേക്ക് കുന്നിടിഞ്ഞു; 19 പോത്തുകള്‍ക്ക് ദാരുണാന്ത്യം

Web Desk
|
30 July 2018 1:33 PM IST

പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തുകളാണ് ചത്തത്. ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം.

മലപ്പുറം പടിക്കലിന് സമീപം കൂമണ്ണയില്‍ കുന്നിടിഞ്ഞ് സ്വകാര്യ ഫാമിലെ 19 പോത്തുകള്‍ ചത്തു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തുകളാണ് ചത്തത്. ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം.

ഒരു പോത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 18 പോത്തുകളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പോത്തുകളെ താമസിപ്പിച്ചിരുന്ന ഫാമിന് മുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞു വീഴുകയായിരുന്നു. ജെസിബി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റിയാണ് ഇവയെ പുറത്തെടുത്തത്.

വര്‍ഷങ്ങള്‍ മുമ്പ് ഈ പ്രദേശത്ത് മണ്ണെടുത്തിരുന്നു. ഈ ഭാഗത്തു നിന്നാണ് കുന്നിടിഞ്ഞു വീണത്. പെരുവള്ളൂര്‍ മൂച്ചിക്കല്‍ സ്വദേശികളായ ഷാഫി, മുസ്തഫ എന്നിവരുടെ പോത്തുകളാണ് ദുരന്തത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്നാണ് കുന്നിടിഞ്ഞത്.

Related Tags :
Similar Posts