< Back
Kerala
ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍
Kerala

ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍

Web Desk
|
1 Aug 2018 6:47 PM IST

ഘട്ടം ഘട്ടമായേ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തൂ. അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. എല്ലാ വകുപ്പുകളെയും ഏകോപിച്ചാണ് പ്രവര്‍ത്തനം നടക്കുന്നതെന്നും മന്ത്രി എം എം മണി പറഞ്ഞു.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.90 അടിയായി ഉയര്‍ന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് വൈദ്യുത മന്ത്രി എം എം മണി പറഞ്ഞു. എറണാകുളം ഇടമലയാറിലും ജലനിരപ്പ് ഉയരുകയാണ്.

വരും മണിക്കൂറുകളില്‍ ശക്തമായ മഴയുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. രണ്ടടിയിലധികം ജലനിരപ്പ് ഉയര്‍ന്ന് 2397ലേക്ക് എത്തിയാല്‍ ട്രയല്‍ റണ്‍ നടത്താനോ ഡാമിന്‍റെ ഷട്ടറുകളില്‍ ചിലതെങ്കിലും ഉയര്‍ത്താനോ ആണ് സര്‍ക്കാരിന്‍റെ തീരുമാനം. ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്നാണ് മന്ത്രി എം എം മണി മന്ത്രിസഭാ യോഗത്തിന് ശേഷം പ്രതികരിച്ചത്.

എറണാകുളത്തെ ഇടമലയാര്‍ ഡാമിന്റെ സംഭരണശേഷി 167 മീറ്റര്‍ ആയി ഉയര്‍ന്നതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 168.5 മീറ്റര്‍ ആയാല്‍ പ്രോട്ടോകോള്‍ പ്രകാരം റെഡ് അലേര്‍‍ട്ട് പ്രഖ്യാപിക്കും. എന്നാല്‍ ഇടമലയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ ഇപ്പോഴില്ല. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് മൂലമറ്റം പവര്‍ ഹൌസിലെ അഞ്ച് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് 15 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്.

Similar Posts