< Back
Kerala
Kerala
കണ്ണൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു
|6 Aug 2018 11:10 AM IST
മാതമംഗലം സ്വദേശി ഭരതനാണ് മരിച്ചത്.റിസോര്‍ട്ടിലേക്കുള്ള കവാടത്തിന് സമീപം ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്
കണ്ണൂര്‍ കാപ്പിമല മഞ്ഞപ്പുല്ലില്‍ റിസോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. മാതമംഗലം സ്വദേശി ഭരതനാണ് മരിച്ചത്. റിസോര്‍ട്ടിലേക്കുള്ള കവാടത്തിന് സമീപം ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ റിസോർട്ട് കവാടത്തിനു സമീപം ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും നായാട്ടിന് ഉപയോഗിക്കുന്ന നാടൻ തോക്കും കണ്ടെത്തിയിട്ടുണ്ട്. സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മാതമംഗലം കൈതപ്രം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വർഷങ്ങളായി ഇയാൾ ജോലി ചെയ്തു വരികയായിരുന്നു. ആലക്കോട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.