< Back
Kerala
3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി; ചില ജില്ലകളില്‍ ഭാഗികം
Kerala

3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി; ചില ജില്ലകളില്‍ ഭാഗികം

Web Desk
|
9 Aug 2018 10:13 PM IST

എം.ജി, കണ്ണൂര്‍, ആരോഗ്യ സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി. പാലക്കാട്, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.

എറണാകുളം ജില്ലയിലെ കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ഇരിട്ടി താലൂക്കുകളിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കോഴിക്കോട് മലയോര ഉപജില്ലകളായ നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര, ബാലുശേരി, മുക്കം, കുന്ദമംഗലം എന്നീ ഉപജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ ഉപഡയറക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകള്‍, കൊണ്ടോട്ടി താലൂക്കിലെ 4 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണ്.

എം.ജി, കണ്ണൂര്‍, ആരോഗ്യ സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ബി.എസ്.എം.എസ് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Related Tags :
Similar Posts