< Back
Kerala

Kerala
കാലവര്‍ഷക്കെടുതി നേരിടാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സ്പീക്കര്‍
|9 Aug 2018 6:02 PM IST
മലപ്പുറം നിലമ്പൂര്‍ മേഖലയിലെ കാലവര്‍ഷക്കെടുതി നേരിടാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വഴിക്കടവ്- നിലമ്പൂര്‍ പാതയില്‍ ചരക്ക് ലോറികള്‍ തടയും.
മലപ്പുറം നിലമ്പൂര്‍ മേഖലയിലെ കാലവര്‍ഷക്കെടുതി നേരിടാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വഴിക്കടവ്- നിലമ്പൂര്‍ പാതയില്‍ ചരക്ക് ലോറികള്‍ തടയും. അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും. മന്ത്രി കെ ടി ജലീല്‍ നിലമ്പൂരില്‍ ക്യാംപ് ചെയ്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും സ്പീക്കര്‍ നിലമ്പൂരില്‍ പറഞ്ഞു.
നിലമ്പൂര്‍ ചെട്ടിയംപാറയിലെ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പി.വി അന്‍വര്‍ എം.എല്‍.എയും ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തി.