< Back
Kerala
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: പൊലീസ് ജലന്ധറിലെത്തി
Kerala

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: പൊലീസ് ജലന്ധറിലെത്തി

Web Desk
|
10 Aug 2018 1:19 PM IST

12ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കേരള പൊലീസ് ജലന്ധറിൽ അന്വേഷണം ആരംഭിച്ചു. മറ്റ് മൊഴിയെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുക. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പഞ്ചാബ് പോലീസ് ബിഷപ്പ് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയാണ്.

55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുമാണ് അന്വേഷണ സംഘം ജലന്ധറിലെത്തുന്നത്. ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. സൈബർ വിദഗ്ധർ കൂടി അടങ്ങുന്നതാണ് അന്വേഷണ സംഘം. ബലാത്സംഗ കേസിൽ പ്രതിയായ ഫ്രാങ്കോ മുളക്കലിനെ കൂടാതെ രൂപതയിലെ മറ്റ് ചില പുരോഹിതൻമാരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. കേസിലെ ഡിജിറ്റൽ തെളിവുകൾ കൂടി ഇതോടൊപ്പം പോലീസ് പരിശോധിക്കുന്നുണ്ട്.

Related Tags :
Similar Posts