< Back
Kerala
മൂന്ന് ദിവസം ട്രെയിന്‍ ഗതാഗതം താറുമാറാകും
Kerala

മൂന്ന് ദിവസം ട്രെയിന്‍ ഗതാഗതം താറുമാറാകും

Web Desk
|
10 Aug 2018 6:23 PM IST

ആറ് പാസഞ്ചറുകള്‍ ഉള്‍പ്പടെ എട്ടോളം ട്രെയിനുകള്‍ റദ്ദാക്കി. നാല് ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകും.

എറണാകുളം ടൗണ്‍ - ഇടപ്പള്ളി റെയില്‍വേ പാതയില്‍ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാല്‍ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആറ് പാസഞ്ചറുകള്‍ ഉള്‍പ്പടെ എട്ടോളം ട്രെയിനുകള്‍ റദ്ദാക്കി. നാല് ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകും. സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ കനത്ത മഴയെ തുടര്‍ന്ന് ട്രെയിനുകളുടെ വേഗം നിയന്ത്രിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങളുള്ള മൂന്നു ദിവസങ്ങളില്‍ യാത്രക്കാരുടെ ദുരിതം കുറക്കുന്നതിന് രാവിലെ ഏഴിന് എറണാകുളം ജംങ്ഷനില്‍ നിന്നും പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസിന് ഗുരുവായൂര്‍ വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപുകള്‍ അനുവദിച്ചിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്

കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്

എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍

ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍

ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍

തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍

എറണാകുളം - നിലമ്പൂര്‍ പാസഞ്ചര്‍

നിലമ്പൂര്‍ - എറണാകുളം പാസഞ്ചര്‍

Related Tags :
Similar Posts