< Back
Kerala
ബുധനാഴ്ച വരെ കനത്ത മഴ തുടരും; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 33 ആയി
Kerala

ബുധനാഴ്ച വരെ കനത്ത മഴ തുടരും; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 33 ആയി

Web Desk
|
11 Aug 2018 4:52 PM IST

ഈ മാസം പതിനഞ്ച് വരെ 20 സെന്റി മീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വയനാട് ജില്ലയില്‍ 14 വരെയും ഇടുക്കിയില്‍ മറ്റന്നാള്‍ വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 33 ആയി.

ഈ മാസം പതിനഞ്ച് വരെ 20 സെന്റി മീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വയനാട് ജില്ലയില്‍ 14 വരെയും ഇടുക്കിയില്‍ മറ്റന്നാള്‍ വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കോട്ടയം ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നുകൂടി റെഡ് അലര്‍ട്ട് ബാധകമാണ്. 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മഴക്കെടുതിയില്‍ ഇന്ന് രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനു പോയ വളളം മറിഞ്ഞായിരുന്നു അപകടം. അ‍ഞ്ചുതെങ്ങ് സ്വദേശികളായ സഹായരാജ്,കാർമൽ എന്നിവരാണ് മരിച്ചത്. പ്രക്ഷുബ്ധമായ കടലിൽ തിരമാലയിൽ പെട്ടാണ് വളളം മറിഞ്ഞത്. വളളത്തിലുണ്ടായിരുന്ന മറ്റു നാല് പേർ നീന്തി രക്ഷപ്പെട്ടു.

Similar Posts