< Back
Kerala

Kerala
ജലന്ധര്‍ ബിഷപ്പിനെതിരെ വൈദികരുടെ നിര്‍ണായക മൊഴി
|12 Aug 2018 11:45 AM IST
കന്യാസ്ത്രീകളോട് ബിഷപ്പ് മോശമായി പെരുമാറിയെന്ന് വൈദികര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ വൈദികരുടെ നിര്‍ണായക മൊഴി. കന്യാസ്ത്രീകളോട് ബിഷപ്പ് മോശമായി പെരുമാറിയെന്ന് വൈദികര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കൂടുതല്‍ അന്വേഷണത്തിനായി കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം പാസ്റ്ററല്‍ കൌണ്‍സിലിലെത്തി.
കന്യാസ്ത്രീകളുമായി ബിഷപ്പ് നടത്തിയിരുന്ന 'ഇടയനോടൊപ്പം' എന്ന പ്രതിമാസ കൂടിക്കാഴ്ച അവസാനിപ്പിച്ചതിന്റെ കാരണം അന്വേഷണ സംഘം ചോദിച്ചറിയും. ബിഷപ്പിന്റെ മോശം പെരുമാറ്റമാണ് പരിപാടി അവസാനിപ്പിക്കാന്‍ കാരണമെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റാനാണ് സാധ്യത.