< Back
Kerala

Kerala
മുനമ്പം ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി
|12 Aug 2018 8:53 PM IST
മുനമ്പം സ്വദേശി സാംബശിവന്‍റെ ഉടമസ്ഥതയിലുള്ള ഓഷ്യാനസ് എന്ന ബോട്ടില്‍ ഇന്ത്യന്‍ കപ്പലായ എംവി ദേശ്‌ശക്തി എന്ന കപ്പല്‍ ഇടിക്കുകയായിരുന്നു.
മുനമ്പം ബോട്ടപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ആരുടേതാണെന്ന് തിരിടച്ചറിഞ്ഞിട്ടില്ല. മുനമ്പം സ്വദേശി സാംബശിവന്‍റെ ഉടമസ്ഥതയിലുള്ള ഓഷ്യാനസ് എന്ന ബോട്ടില്‍ ഇന്ത്യന്‍ കപ്പലായ എംവി ദേശ്‌ശക്തി എന്ന കപ്പല്‍ ഇടിക്കുകയായിരുന്നു. ബോട്ടില്‍ 15 മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്. 5പേര്‍ മരണപ്പെട്ടു. 7പേരെ ഇനി കണ്ടെത്താനുണ്ട്.