< Back
Kerala

Kerala
ബാണാസുര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും
|13 Aug 2018 10:15 AM IST
നിലവില്‍ 90 സെന്റീമീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത് ഘട്ടം ഘട്ടമായി 150 സെന്റീ മീറ്റര്‍ ആക്കും. ഉച്ചക്ക് ഒരു മണിയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തുക
വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ 90 സെന്റീ മീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത് ഘട്ടം ഘട്ടമായി 150 സെന്റീമീറ്റര്‍ ആക്കും. ഉച്ചക്ക് ഒരു മണിയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. കുറിച്യര്‍ മലയില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ഉരുള്‍പൊട്ടി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.