< Back
Kerala
പുഴയിലെ പാറയില്‍ കുടുങ്ങിയ ആനയെ ഡാം അടച്ച് രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍
Kerala

പുഴയിലെ പാറയില്‍ കുടുങ്ങിയ ആനയെ ഡാം അടച്ച് രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

Web Desk
|
13 Aug 2018 2:10 PM IST

പ്രദേശവാസികളാണ് ആന പുഴയിൽ കുടുങ്ങിയ വിവരം വനം വകുപ്പ് ഉദ്യോഗസ്‌ഥരെ അറിയിക്കുന്നത്. ഇന്ന് രാവിലെയാണ് വിവരം ലഭിക്കുന്നത്. പുഴയിലെ ഒരു പാറക്കെട്ടിലാണ് ആന നിന്നിരുന്നത്. 

പുഴയിൽ കുടുങ്ങിയ ആനയെ രക്ഷിക്കാനായി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അടച്ച് രക്ഷാപ്രവർത്തനം. ചാലക്കുടി പുഴയിൽ ചാർപ്പക്കു സമീപമാണ് ആന കുടുങ്ങിയത്.

പ്രദേശവാസികളാണ് ആന പുഴയിൽ കുടുങ്ങിയ വിവരം വനം വകുപ്പ് ഉദ്യോഗസ്‌ഥരെ അറിയിക്കുന്നത്. ഇന്ന് രാവിലെയാണ് വിവരം ലഭിക്കുന്നത്. പുഴയിലെ ഒരു പാറക്കെട്ടിലാണ് ആന നിന്നിരുന്നത്. കൂടുതൽ വെള്ളം വന്നാൽ ആന ഒലിച്ചു പോകും. ആനക്ക് കാട്ടിലേക്ക് മടങ്ങണമെങ്കിൽ പുഴയിലെ വെള്ളം കുറയുകയും വേണം. വനം വകുപ്പുകാർ കെ.എസ്.ഇ.ബി അധികൃതരെ വിളിച്ചു. പെരിങ്ങൽ കുത്ത് അണക്കെട്ടിന്‍റെ ഷട്ടറുകൾ അടക്കണമെന്നായിരുന്നു അഭ്യർഥന. അൽപ സമയത്തെ കൂടിയാലോചനക്കു ഒടുവിൽ അനുകൂല മറുപടി വന്നു. പത്തേ കാലിനു പെരിങ്ങല്‍ക്കുത്തിന്‍റെ ഷട്ടറുകൾ അടഞ്ഞു. പുഴയിൽ വെള്ളം കുറഞ്ഞു. വനംവകുപ്പുകാർ പടക്കം പൊട്ടിച്ചു ആനയെ പേടിപ്പിച്ചു. വെള്ളം കുറഞ്ഞ പുഴയിലൂടെ ആന കാട്ടിലേക്കു മടങ്ങി.

Similar Posts