< Back
Kerala

Kerala
വീടും വീട്ടുപകരണങ്ങളും നശിച്ചു; ആധിയോടെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍
|13 Aug 2018 7:55 AM IST
കരഞ്ഞ് കലങ്ങിയ കണ്ണുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിറയെ.
വയനാട്ടില്‍ മഴക്കെടുതി തുടങ്ങി അഞ്ചാം ദിവസവും പല സ്ഥലങ്ങളില്‍ നിന്നും വെള്ളമിറങ്ങിയില്ല. പടിഞ്ഞാറത്തറ, പനമരം, കോട്ടത്തറ പ്രദേശങ്ങളിലെ വീടുകളുടെ മുറ്റത്തും പറമ്പുകളിലും വെള്ളം കെട്ടികിടക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ പ്രധാന ആശങ്ക നഷ്ടപ്പെട്ട രേഖകളെല്ലാം തടസ്സങ്ങളില്ലാതെ തിരിച്ച് കിട്ടുമോയെന്നതാണ്.
പനമരം പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡ് വെള്ളത്തില്‍ കിടക്കുകയാണ്. ഒരാള്‍ പൊക്കത്തില്‍ സ്റ്റേഷനകത്തുണ്ടായിരുന്ന വെള്ളം ഇറങ്ങി. വെള്ളമിറങ്ങിയപ്പോഴാണ് വീടും അതിനകത്തുണ്ടായിരുന്ന ഉപകരണങ്ങളും നശിച്ചതിന്റെ വ്യാപ്തി ആളുകള്‍ അറിഞ്ഞത്.
കരഞ്ഞ് കലങ്ങിയ കണ്ണുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിറയെ. ഓരോരുത്തരുടേയും പ്രശ്നങ്ങള്‍ ഓരോന്നാണ്. ഒന്നും പേടിക്കാനില്ലെന്നാണ് ജനപ്രതിനിധികള്‍ നല്‍കുന്ന ഉറപ്പ്.