< Back
Kerala

Kerala
മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒമ്പത് മരണം
|15 Aug 2018 6:23 PM IST
വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും മണ്ണ് നിറഞ്ഞു. മുകളിലെ നില വിണ്ട് കീറി എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണ്.
മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കൊടപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒമ്പത് പേര്‍ മരിച്ചു. പരേതനായ ചെമ്പ്രചോല അബ്ദുറഹിമാന്റെ മകന്‍ മൂസ(45), പാണ്ടികശാല കുട്ടിരായിന്‍ മകന്‍ ബഷീര്‍(47), ഭാര്യ സാബിറ(40), മകന്‍ മുഷ്ഫിഖ്(14), മകള്‍ ഫാഇശ(19), ബഷീറിന്റെ സഹോദരന്‍ പികെ അസീസിന്റെ ഭാര്യ ഖൈറുന്നീസ(36), മുഹമ്മദലി(48), മകന്‍ സഫ്‌വാന്‍(26), സിപി ജംഷിക്കന്റെ മകന്‍ ഇര്‍ഫാന്‍ അലി(17) എന്നിവരാണ് മരിച്ചത്. ഇതില്‍ സഫ്‌വാന്റെ വിവാഹം കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു. ഒരു മാസം മുമ്പ് ഫാഇശയുടെ നിക്കാഹ് നടന്നിരുന്നു.
വീടിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ സൈന്യം രക്ഷപ്പെടുത്തി.വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും മണ്ണ് നിറഞ്ഞു. മുകളിലെ നില വിണ്ട് കീറി എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലായിരുന്നു.