< Back
Kerala
സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; ഓണപ്പരീക്ഷ മാറ്റി
Kerala

സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; ഓണപ്പരീക്ഷ മാറ്റി

Web Desk
|
15 Aug 2018 6:27 PM IST

അതേസമയം സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഓണപരീക്ഷകള്‍ മാറ്റിവെച്ചു.

കേരളത്തിലേത് ഗുരുതരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്ക് കൂടുതല്‍ കേന്ദ്ര സംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് പ്രധാനമന്ത്രിയോട് കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രി അറിയിച്ചത്.

അതേസമയം സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഓണപരീക്ഷകള്‍ മാറ്റിവെച്ചു. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. ഈ മാസം 31ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷകളും മാറ്റിയിട്ടുണ്ട്. ആഗസ്ത് 31ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.

Similar Posts