< Back
Kerala

Kerala
പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററും
|16 Aug 2018 10:49 AM IST
റാന്നിയില്‍ മാത്രം നൂറിലധികം പേര്‍ കുടുങ്ങികിടക്കുന്നുണ്ട്.
പത്തനംതിട്ടയില്‍ ഹെലികോപ്റ്റര്‍ വഴി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. റാന്നിയില്‍ മാത്രം നൂറിലധികം പേര്‍ കുടുങ്ങികിടക്കുന്നുണ്ട്. ആറന്മുള എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിലും വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നുണ്ട്.
കോഴഞ്ചേരി, ആറന്‍മുള, തിരുവല്ല ഭാഗങ്ങളില്‍ പമ്പയാറ് കരകവിഞ്ഞൊഴുകുന്നതിനാല്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലാണ്. 30ലധികം ബോട്ടുകളാണ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. നീണ്ടകരയില്‍ നിന്നുള്ള 10 വലിയ ഫിഷിംഗ് ബോട്ടുകളും ജില്ലയില്‍ എത്തിക്കഴിഞ്ഞു.