< Back
Kerala

Kerala
തൃശൂരിലും മഴക്കെടുതി രൂക്ഷം; 18 പേര്‍ മരിച്ചു
|16 Aug 2018 4:25 PM IST
മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.
തൃശൂരില്‍ വിവധയിടങ്ങളിലായി 18 പേര്‍ മരിച്ചു. കുറാഞ്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. മറ്റു നാല് പേര്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ മരിച്ചവരാണ്.