< Back
Kerala

Kerala
‘പതിനായിരങ്ങള്‍ മരണമുഖത്ത്’ ചെങ്ങന്നൂരില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സജി ചെറിയാന്‍ എംഎല്‍എ
|17 Aug 2018 11:13 PM IST
അരലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. കുടുങ്ങിക്കിടക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കണം. പതിനായിരത്തോളം പേര്‍ മരണമുഖത്താണ്. ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്നും എംഎല്‍എ.
ചെങ്ങന്നൂരില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സജി ചെറിയാന്‍ എംഎല്‍എ. രക്ഷപ്പെടുത്താന്‍ ഹെലികോപ്റ്ററുകള്‍ വേണം. സൈന്യത്തിന്റെ അടിയന്തര സഹായം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. അരലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. കുടുങ്ങിക്കിടക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കണം. പതിനായിരത്തോളം പേര്‍ മരണമുഖത്താണ്. എയര്‍ലിഫ്റ്റിംങ് അല്ലാതെ മറ്റു വഴികളില്ല. ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.