< Back
Kerala

Kerala
പ്രളയദുരന്തത്തിലായ കേരളത്തിന് പിന്തുണയുമായി ബാഴ്‌സലോണ
|17 Aug 2018 7:44 PM IST
വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറയുന്ന പോസ്റ്റ് ദുരിതത്തിലായ നാടിന് എല്ലാവിധ പിന്തുണയും വാഗ്ദാനം നല്‍കുന്നുമുണ്ട്.
കേരളത്തിലെ പ്രളയദുരന്തത്തില്‍ അനുശോചനവും പിന്തുണയും അറിയിച്ച് ബാഴ്‌സലോണ എഫ്‌സി. ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അനുശോചന സന്ദേശം വന്നിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറയുന്ന പോസ്റ്റ് ദുരിതത്തിലായ നാടിന് എല്ലാവിധ പിന്തുണയും വാഗ്ദാനം നല്‍കുന്നുമുണ്ട്.