< Back
Kerala

Kerala
പ്രളയക്കെടുതിയില്‍ വനം മന്ത്രി ജര്‍മനിയില്‍
|17 Aug 2018 2:54 PM IST
പ്രളയക്കെടുതിയില്‍ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് കെ രാജു.വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കാനായി ഇന്നലെ പുലര്‍ച്ചെയായിരുന്നു മന്ത്രിയുടെ വിദേശ യാത്ര.
പ്രളയക്കെടുതിക്കിടെ വനംമന്ത്രി കെ രാജുവിന്റെ വിദേശയാത്ര. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ജര്‍മനിക്ക് പോയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു മന്ത്രിയുടെ വിദേശ യാത്ര.
പ്രളയക്കെടുതിയില്‍ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് കെ രാജു. എന്നാല്‍ പ്രളയക്കെടുതി രൂക്ഷമാകുന്നതിന് മുമ്പാണ് വിദേശത്തേക്ക് പോയതെന്നും യാത്ര വെട്ടിച്ചുരുക്കി തിരികെ വരാനുള്ള ശ്രമത്തിലാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.