< Back
Kerala
മന്ത്രി തിലോത്തമന്‍ ചെങ്ങന്നൂരില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമെന്ന് മന്ത്രി
Kerala

മന്ത്രി തിലോത്തമന്‍ ചെങ്ങന്നൂരില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമെന്ന് മന്ത്രി

Web Desk
|
18 Aug 2018 9:55 AM IST

അതിഭയങ്കരമായ കുത്തൊഴുക്കില്‍ ബോട്ടുകള്‍ക്കൊന്നും പോവാന്‍ കഴിയുന്നില്ല. ഇവിടെ ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രി തിലോത്തമന്‍ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടങ്ങുന്നു സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി മീഡിയവണിനോട് പറഞ്ഞു.

തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ഇടനാട്, മംഗലം പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ല. അച്ചന്‍കോവിലാറില്‍ നിന്നുള്ള അതിഭയങ്കരമായ കുത്തൊഴുക്കില്‍ ബോട്ടുകള്‍ക്കൊന്നും പോവാന്‍ കഴിയുന്നില്ല. ഇവിടെ ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. അവിടെയുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഹെലികോപ്റ്റര്‍ സഹായം കൂടിയേ തീരൂ. എയര്‍ക്രാഫ്റ്റ് സംവിധാനം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Similar Posts