< Back
Kerala

Kerala
എംഎല്‍എമാര്‍ കരയുകയാണ്, ദുരഭിമാനം വെടിഞ്ഞ് രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കണം: ചെന്നിത്തല
|18 Aug 2018 11:55 AM IST
സര്‍ക്കാരുമായി ചേര്‍ന്നാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. ഒരു തരത്തിലുള്ള രാഷ്ട്രീയവും ഇതില്‍ കലര്‍ത്തിയില്ല. സൈന്യത്തെ കൂടുതല്‍ വിന്യസിക്കണമെന്നാണ് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്
രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കണമെന്ന് നേരത്ത തന്നെ പറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരുമായി ചേര്‍ന്നാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. ഒരു തരത്തിലുള്ള രാഷ്ട്രീയവും ഇതില്‍ കലര്‍ത്തിയില്ല. സൈന്യത്തെ കൂടുതല്‍ വിന്യസിക്കണമെന്നാണ് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. അപ്പോള്‍ തന്നെ മുഖ്യമന്ത്രി പുച്ഛിച്ചെന്നും ചെന്നിത്തല പറഞ്ഞു.
ഭരണം സൈന്യത്തെ ഏൽപിക്കാനല്ല പറഞ്ഞത്. രക്ഷാദൗത്യം ഏൽപിക്കാനാണ്. ദുരഭിമാനം വെടിയണം. ജനങ്ങളുടെ ജീവന്‍റെ പ്രശ്നമാണിത്. എംഎല്‍എമാര്‍ സഹായം തേടി കരയുകയാണ്. ഇത് ദേശീയ ദുരന്തമല്ലെങ്കില്‍ പിന്നെ ഏതാണ് ദേശീയദുരന്തമെന്നും ചെന്നിത്തല ചോദിച്ചു.