< Back
Kerala
“ഓരോ ഡൽഹിക്കാരനും കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു” 
Kerala

“ഓരോ ഡൽഹിക്കാരനും കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു” 

Web Desk
|
19 Aug 2018 4:38 PM IST

കേരളത്തിന് വേണ്ടി സഹായമഭ്യർത്ഥിച്ച് ആം ആദ്മി സർക്കാർ

ഓരോ ഡൽഹിക്കാരനും കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് ഡൽഹിയിലെ ആം ആദ്മി സർക്കാർ. കേരളത്തിന് സാമ്പത്തിക സഹായം നൽകാനും ദുരിതാശ്വാസ സാമഗ്രകൾ നൽകാനും ആഹ്വാനം ചെയ്യുന്നുണ്ട് ആം ആദ്മി സർക്കാർ. പത്ര പരസ്യത്തിലൂടെയാണ് ആം ആദ്മി ജനങ്ങളോട് സഹായമഭ്യർത്ഥിച്ചിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്. കേരളത്തിലെ ഓരോ സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നമ്മളാല്‍ കഴിയുന്ന സഹായം ഓരോരുത്തരും നല്‍കണമെന്നും പരസ്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദല്‍ഹിയിലെ എല്ലാ എസ്.ഡി. എം ഓഫീസുകളിലും സഹായങ്ങള്‍ കൈമാറാം എന്നും പരസ്യത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള അക്കൗണ്ട് നമ്പറും ഓണ്‍ലൈന്‍ ഡൊണേഷന്‍ അഡ്രസും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്.

നേരത്തെ ആം ആദ്മി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരന്തബാധിതര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. ആം ആദ്മി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ വിവരങ്ങളെല്ലൊം ഷെയർ ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts