< Back
Kerala
പ്രളയ വേഗത്തെ പൊരുതി തോല്‍പ്പിച്ച ഒരു പകല്‍ കൂടി
Kerala

പ്രളയ വേഗത്തെ പൊരുതി തോല്‍പ്പിച്ച ഒരു പകല്‍ കൂടി

Web Desk
|
19 Aug 2018 8:28 PM IST

രക്ഷകരായവരോട് നന്ദി പറയുമ്പോഴും ഒന്നുമില്ലായ്മയിലേക്കുള്ള മടക്കയാത്രയുടെ വേദന. പ്രളയത്തെ പൊരുതിത്തോല്‍പ്പിക്കുകയാണ്, ഒന്നുമില്ലായ്മയോട് പൊരുതാന്‍ കരുത്താര്‍ജിക്കുകയാണ്.

പ്രളയ വേഗത്തെ, രക്ഷാപ്രവര്‍ത്തകര്‍ തോല്‍പ്പിച്ച ഒരു പകല്‍ കൂടി. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ആര്‍ത്തലയ്ക്കുന്ന വെള്ളത്തില്‍ കുടുങ്ങിപ്പോയ അവസാനത്തെ ജീവനും രക്ഷിക്കാന്‍ കൈയും മെയ്യും മറന്ന് ഇന്നും കേരളം. മത്സ്യത്തൊഴിലാളികളുടെ, സൈനികരുടെ, സന്നദ്ധപ്രവര്‍ത്തകരുടെ ഒരുമിച്ചുള്ള യത്നം.

കുട്ടനാട് ഒഴിഞ്ഞു. ചെങ്ങന്നൂരിലും പറവൂരിലും മാളയിലും പുവത്തുശ്ശേരിയിലും ഇനിയും ചില മണിക്കൂറുകള്‍. രക്ഷിക്കാന്‍ നീട്ടുന്ന കൈ തട്ടിയകറ്റുന്നവരെയും കണ്ടു. രക്ഷകരായവരോട് നന്ദി പറയുമ്പോഴും ഒന്നുമില്ലായ്മയിലേക്കുള്ള മടക്കയാത്രയുടെ വേദന. പ്രളയത്തെ പൊരുതിത്തോല്‍പ്പിക്കുകയാണ്, ഒന്നുമില്ലായ്മയോട് പൊരുതാന്‍ കരുത്താര്‍ജിക്കുകയാണ്.

Similar Posts