< Back
Kerala
വെള്ളം ഇറങ്ങി കഴിഞ്ഞ്  വീട്ടിൽ കയറുമ്പോൾ ഈ കാര്യങ്ങള്‍  ശ്രദ്ധിക്കാൻ മറക്കരുത്
Kerala

വെള്ളം ഇറങ്ങി കഴിഞ്ഞ് വീട്ടിൽ കയറുമ്പോൾ ഈ കാര്യങ്ങള്‍  ശ്രദ്ധിക്കാൻ മറക്കരുത്

Web Desk
|
19 Aug 2018 9:26 PM IST

വെള്ളം ഇറങ്ങി കഴിഞ്ഞ് തിരിച്ചു വീട്ടിൽ കയറുമ്പോൾ താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്:

കോൺക്രീറ്റ് വീടുകൾ
1. തറയിലോ മേൽക്കൂരയിലോ കാണുന്ന പുതിയ വിള്ളലുകൾ.
2. ഭിത്തിയിൽ കാണുന്ന തുരുമ്പ് കറകൾ.
3. ഭിത്തിയുടെയോ സ്റ്റയറിന്റെയോ സ്ഥാനമാറ്റം.
4. മൂലകളുടെ സ്ഥാനമാറ്റം.
5. വെള്ളം കുമിളകളായോ അല്ലാതെയോ വരുന്ന ചെറിയ ദ്വാരങ്ങൾ.

ഇഷ്ടിക കൊണ്ട് നിർമ്മിച്ച വീടുകൾ
1. സിമന്റ് പ്ലാസ്റ്റർ ചെയ്‌തിടത്ത് അല്ലെങ്കിൽ ഇഷ്ടികയിൽ നേരെയോ ചെരിഞ്ഞോ കാണപ്പെടുന്ന വിള്ളലുകൾ
2. തൂണുകളിൽ, കമാനങ്ങളിൽ/ആർച്ചുകളിൽ, അല്ലെങ്കിൽ ബീമുകളിൽ പൊളിഞ്ഞ് പോയ ഇഷ്ടികകൾ
3. കുമിഞ്ഞു കയറുന്ന വെള്ളം, അല്ലെങ്കിൽ പതഞ്ഞ് പൊങ്ങുന്ന വെള്ളം
4. 48 മണിക്കൂറിൽ കൂടുതൽ മുങ്ങി കിടന്ന ഇഷ്ടിക കൊണ്ട് നിർമ്മിച്ച വീടുകൾ സൂക്ഷ്മമായ പരിശോധന നടത്തിയ ശേഷം താമസിക്കാൻ യോഗ്യം ആണെന്ന് ഉറപ്പു വരുത്തുക

ലാറ്ററൈറ്റ് കൊണ്ട് നിർമ്മിച്ച വീടുകൾ
36 മണിക്കൂറോ അതിൽ കൂടുതലോ ഭാഗികമായോ പൂർണ്ണമായോ മുങ്ങിയ ലാറ്ററൈറ്റ് നിർമ്മിതികൾ തീർച്ചയായും ദുർബ്ബല പെട്ടിട്ടുണ്ടാകും. ശ്രദ്ധിക്കുക.

വലിയ തുരുമ്പ് കറയും വിള്ളലുകളും പ്രത്യേകം ശ്രദ്ധിക്കുക. കാരണം അത് സ്റ്റീൽ കമ്പി തുരുമ്പെടുത്ത് പഴയതിലും ശക്തി കുറഞ്ഞിരിക്കുന്നു എന്നതിന് തെളിവാണ്.
കൂടാതെ അടിത്തറയിലോ ബേസ്‌മെന്റിലോ ഉള്ള വിള്ളലുകൾ പരിശോധിക്കുക, കെട്ടിടത്തിന്റെ നിലനിൽപ്പിന് നിർണായകമാണ് ഇത്.

സൂക്ഷിക്കുക. സുരക്ഷിതരായി ഇരിക്കുക

ടി.കെ.എം. കോളേജ് ഓഫ് എൻജിനീയറിങ് കൊല്ലം സിവിൽ ഡിപാർട്മെന്റിൽ അധ്യാപകനും സിവിൽ എഞ്ചിനീയറും ആയ Dr. രാമസ്വാമി കെ. പി. തയ്യാറാക്കിയത്.

Related Tags :
Similar Posts