< Back
Kerala
പെരുന്നാളിന് പള്ളിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി പണം സ്വരൂപിക്കുക:  സമസ്ത                                           
Kerala

പെരുന്നാളിന് പള്ളിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി പണം സ്വരൂപിക്കുക: സമസ്ത                                           

Web Desk
|
19 Aug 2018 4:11 PM IST

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വെള്ളപൊക്ക ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ സമസ്തയുടെ ആഹ്വാനം. പെരുന്നാള്‍ ദിവസമോ വെള്ളിയാഴ്ചയോ പള്ളിയില്‍ വച്ചു പരമാവധി പണം പിരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കാന്‍ സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.

സമസ്തയുടെ ആഹ്വാനത്തെ ഇരുകയ്യും നീട്ടിയാണ് വിശ്വാസി സമൂഹം ഏറ്റെടുത്തിരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങി കിടക്കുന്ന നിരവധി പേരെ രക്ഷിക്കുന്നതിലും എല്ലാവരും മുന്നിട്ടിറങ്ങിയിരുന്നു. നിരവധി പേരാണ് ഇപ്പോഴും വെള്ളപ്പൊക്ക കെടുതികളില്‍ പെട്ട് ജീവിതം വഴി മുട്ടി നിൽക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ചില പള്ളികളില്‍ നിന്നും ഇത്തരത്തില്‍ പണം സ്വരൂപിച്ചിരുന്നു. ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ ശേഖരിച്ച് നല്‍കുകയും ചെയ്തിരുന്നു.

Similar Posts