< Back
Kerala

Kerala
പ്രളയ ദുരിതം; കേരളത്തിന് 100 ടണ്‍ ഭക്ഷ്യ വിഭവങ്ങളുമായി തെലങ്കാന സര്‍ക്കാര്‍
|19 Aug 2018 11:41 AM IST
നേരത്തേ പ്രഖ്യാപിച്ച 25 കോടി രൂപയുടെ ധനസഹായത്തിനു പുറമെയാണ് ഇത്
പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് തെലങ്കാന സര്‍ക്കാരിന്റെ 100 മെട്രിക്ക് ടണ്‍ ഭക്ഷ്യ സഹായം. കുട്ടികള്‍ക്കാവശ്യമായ പോഷകാഹാരങ്ങടങ്ങിയ രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇതിനായി കേരളത്തിലേക്ക് പുറപ്പെട്ടു. തെലങ്കാന ഗവണ്‍മന്റിനു കീഴിലുള്ള ‘തെലങ്കാന ഫുഡ്‌സ്’ ആണ് 50,000 കുട്ടികള്‍ക്ക് പത്ത് ദിവസത്തേക്കാവശ്യമായ ഭക്ഷണ സഹായം എത്തിച്ചിരിക്കുന്നത്. നേരത്തേ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ച 25 കോടിയുടെ ധനസഹായത്തിനു പുറമെയാണ് ഇത്. കേരളത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍േദ്ദശം നല്‍കിയതായും റാവു അറിയിച്ചു.