< Back
Kerala
തൃശൂരില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി മുങ്ങല്‍വിദഗ്ധരും സൈന്യവും
Kerala

തൃശൂരില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി മുങ്ങല്‍വിദഗ്ധരും സൈന്യവും

Web Desk
|
19 Aug 2018 2:26 PM IST

വെള്ളക്കെട്ടില്‍ വീണ് മരിച്ച 3 പേരുടെ മൃതദേഹം കണ്ടെടുത്തു. കരുവന്നൂര്‍ പുഴ വഴിമാറി ഒഴുകിയത് പലപ്രദേശങ്ങളിലും വെള്ളം കയറാനിടയാക്കി.

തൃശൂര്‍ കുണ്ടൂര്‍ പൂവറ്റശ്ശേരി മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി മുങ്ങല്‍വിദഗ്ധരും സൈന്യവും രംഗത്ത്. മുപ്പത് പേരടങ്ങുന്ന മുങ്ങല്‍ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. ജില്ലയുടെ പലഭാഗങ്ങളില്‍നിന്നായി നിരവധിപേരെ ഇന്നും രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചു. വെള്ളക്കെട്ടില്‍ വീണ് മരിച്ച 3 പേരുടെ മൃതദേഹം കണ്ടെടുത്തു. കരുവന്നൂര്‍ പുഴ വഴിമാറി ഒഴുകിയത് പലപ്രദേശങ്ങളിലും വെള്ളം കയറാനിടയാക്കി.

Similar Posts