< Back
Kerala
ജര്‍മ്മനിയില്‍ നിന്നും മടങ്ങിയെത്തിയ മന്ത്രി കെ രാജുവിന്റെ ആദ്യ പ്രതികരണം
Kerala

ജര്‍മ്മനിയില്‍ നിന്നും മടങ്ങിയെത്തിയ മന്ത്രി കെ രാജുവിന്റെ ആദ്യ പ്രതികരണം

Web Desk
|
20 Aug 2018 8:57 PM IST

കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ജര്‍മ്മനിയില്‍ ഓണാഘോഷ പരിപാടിക്ക് വനംവകുപ്പ് മന്ത്രി പോയത് വിവാദമായിരുന്നു.

താന്‍ പോവുന്ന സമയത്ത് പ്രളയക്കെടുതി ഇത്രരൂക്ഷമായിരുന്നില്ലെന്ന വകുപ്പിന്റെ ന്യായീകരണം ആവര്‍ത്തിച്ച് വനം മന്ത്രി കെ രാജു. ജര്‍മ്മനിയില്‍ നിന്ന് മടങ്ങിയെത്തിയ മന്ത്രിയെ വിമാനത്താവളത്തിൽ കാണാനെത്തിയ മാധ്യമങ്ങളോടായിരുന്നു പ്രതികരണം. കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ജര്‍മ്മനിയില്‍ ഓണാഘോഷ പരിപാടിക്ക് വനംവകുപ്പ് മന്ത്രി പോയത് വിവാദമായിരുന്നു.

പ്രളയത്തെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതലകൂടി മന്ത്രി കെ രാജുവിനുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിദേശത്തേക്ക് പോയതെന്നും മന്ത്രി പറഞ്ഞു.

Similar Posts