< Back
Kerala
കൂടുതല്‍ സഹായവുമായി കേന്ദ്രം; കുടിവെള്ളവും  ഭക്ഷ്യധാന്യങ്ങളും എത്തിക്കും
Kerala

കൂടുതല്‍ സഹായവുമായി കേന്ദ്രം; കുടിവെള്ളവും ഭക്ഷ്യധാന്യങ്ങളും എത്തിക്കും

Web Desk
|
20 Aug 2018 6:43 AM IST

14 ലക്ഷം ലിറ്റര്‍ വെള്ളം പ്രത്യേക ട്രെയിന്‍ വഴിയും 80 ലക്ഷം ലിറ്റര്‍ വെള്ളം നാവികസേനയുടെ കപ്പല്‍ മാര്‍ഗവും നാളെ കേരളത്തിലെത്തും.

മഴക്കെടുതി രൂക്ഷമായ കേരളത്തിന് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് കേന്ദ്രം. അടിയന്തര സഹായമായി കുടിവെളളവും ഭക്ഷ്യധാന്യങ്ങളും മരുന്നും കേന്ദ്രം ഉടന്‍ കേരളത്തിലെത്തിക്കും.

14 ലക്ഷം ലിറ്റര്‍ വെള്ളം പ്രത്യേക ട്രെയിന്‍ വഴിയും 80 ലക്ഷം ലിറ്റര്‍ വെള്ളം നാവികസേനയുടെ കപ്പല്‍ മാര്‍ഗവും നാളെ കേരളത്തിലെത്തും.

50,000 മെട്രിക് ടണ്‍ അരിയും ഗോതമ്പും 100 മെട്രിക് ടണ്‍ ധാന്യങ്ങളും നാളെയോടെ കേരളത്തില്‍ എത്തിക്കും. 60 ടണ്‍ അടിയന്തര മരുന്നുകളും കേന്ദ്രം നല്‍കും.

Similar Posts