< Back
Kerala

Kerala
പാലിയേക്കര ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു
|21 Aug 2018 9:30 PM IST
തൃശൂര്‍ പാലിയേക്കര, പാലക്കാട് പാമ്പംപാലം, കൊച്ചി കുമ്പളം എന്നിവിടങ്ങളിലെ ടോള്‍ പിരിവാണ് നിര്‍ത്തിവെച്ചത്.
കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മൂന്ന് ടോള്‍ പ്ലാസകളിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചതായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ. തൃശൂര്‍ പാലിയേക്കര, പാലക്കാട് പാമ്പംപാലം, കൊച്ചി കുമ്പളം എന്നിവിടങ്ങളിലെ ടോള്‍ പിരിവാണ് നിര്‍ത്തിവെച്ചത്. ഓഗസ്റ്റ് 26 വരെ സ്ഥിതി തുടരുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.