< Back
Kerala

Kerala
എട്ട് ദിവസം ദുരിതാശ്വാസ ക്യാമ്പായ മസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു
|22 Aug 2018 3:15 PM IST
എട്ട് ദിവസമായി ക്യാമ്പിലുണ്ടായിരുന്ന എല്ലാവരും വീടുകളിലേക്ക് മടങ്ങി. ക്യാമ്പില്‍ നിന്ന് പെരുന്നാള്‍ കിറ്റുമായാണ് ഇവര്‍ മടങ്ങിയത്.
ഇന്നലെ വരെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന ആലുവ ചാലക്കല്‍ ജമാഅത്ത് മസ്ജിദില്‍ ഇന്ന് പെരുന്നാള്‍ നമസ്‌കാര ചടങ്ങുകള്‍ നടന്നു. കഴിഞ്ഞ എട്ട് ദിവസമായി ക്യാമ്പിലുണ്ടായിരുന്ന എല്ലാവരും വീടുകളിലേക്ക് മടങ്ങി. ക്യാമ്പില്‍ നിന്ന് പെരുന്നാള്‍ കിറ്റുമായാണ് ഇവര്‍ മടങ്ങിയത്.