< Back
Kerala

Kerala
ഈ പ്രളയം മനുഷ്യസൃഷ്ടി; ഡാമുകള്‍ മുന്നൊരുക്കങ്ങളില്ലാതെ തുറന്നുവിട്ടെന്ന് ചെന്നിത്തല
|22 Aug 2018 12:52 PM IST
മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ മുന്നറിയിപ്പ് കെ.എസ്.ഇ.ബിയും സര്‍ക്കാരും അവഗണിച്ചെന്ന് ചെന്നിത്തല
കേരളത്തിലുണ്ടായ പ്രളയം ഭരണകൂട സൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമുകള്‍ മുന്നൊരുക്കങ്ങളില്ലാതെ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണം. ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കിയില്ല. ഇത്തരം സാഹചര്യമുണ്ടാകുമെന്ന് വിലയിരുത്തിയില്ല. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ മുന്നറിയിപ്പ് കെ.എസ്.ഇ.ബിയും സര്‍ക്കാരും അവഗണിച്ചു. ജലവിഭവ - വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. കെ.എസ്.ബി.ബി ഉദ്യോഗസ്ഥര്‍ക്ക് ലാഭക്കൊതിയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.